View News

നാരങ്ങാണം സ്വദേശി അനന്ദുവിനുള്ള ചികിത്സാസഹായം കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ നാലാമത്തെ ചികിത്സാ സഹായം എസ് ബി യൂ ക്വാളിറ്റി യിൽ ജോലി ചെയ്യുന്ന ഫിലിപ്പിന്റെ അപേക്ഷയിന്മേൽ ഇലക്ട്രിക് ഷോക്ക് മൂലം ശരീരത്തിന്റെ ഒരു ഭാഗം ഭാഗികമായി തളർന്നു ചികിത്സയിൽ കഴിയുന്ന നാരങ്ങാണം സ്വദേശി അനന്ദുവിനുള്ള ചികിത്സാ സഹായം സംഘടനക്ക് വേണ്ടി എക്സിക്റ്റീവ് അംഗം വിജോയ് ഫിലിപ്പിന് കൈമാറി. ചടങ്ങിൽ അംഗങ്ങളായ അജിത്, ബിനു, ജനറൽ സെക്രട്ടറി നാഗേന്ദ്രൻ എന്നിവരും പങ്കെടുത്തു. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും ആനന്ദുവിന്റെ കുടുംബത്തിന് വേണ്ടി ഫിലിപ്പ്‌ അറിയിച്ചു.