View News

തിരുവനന്തപുരം വെള്ളല്ലുർ സ്വദേശിയായ ശ്രീ. അനിൽകുമാറിന് ചികിൽസാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ നാലാമത് ചികിൽസാ സഹായം ശ്രീ. ബാലൻ എസ്.കെ (SBU - Service, Life time member) ന്റെ അപേക്ഷയിൽ രണ്ട് വൃക്കകളും പ്രവർത്തനരഹിതമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വെള്ളല്ലുർ സ്വദേശിയായ ശ്രീ. അനിൽകുമാറിന് അദ്ദേഹത്തിന്റെ വസന്തിയിൽ വെച്ച് ലൈഫ് ടൈം മെമ്പർമാരായ ശ്രീ. സക്കീർ, ശ്രീ. ഇന്ദ്രജിത്ത്, ശ്രീ. അമ്പിളി, ശ്രീ. രാജീവ്, ശ്രീ. ബാലൻ, ശ്രീ. മോഹനൻ, നമ്മുടെ സംഘടനയുടെ അഭ്യുദയകാംഷിയായ ശ്രീ. ത്രിവിക്രമൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടനയ്ക്ക് വേണ്ടി എക്സിക്യൂട്ടീവ് അംഗം ശ്രീ. സാംസൺ പ്രിൻസ് കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി സഹായം ഏറ്റുവാങ്ങി ശ്രീ. അനിൽകുമാറും കുടുംബവും അറിയിച്ചു.