View News

കൊല്ലം സ്വദേശി ശ്രീ. വിജയൻ പിള്ളക്ക് ചികിൽസാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ ആറാമത്തെ  ചികിൽസാ സഹായം ശ്രീ. സജീവ് കുമാർ (STC) ന്റെ  അപേക്ഷയിൽ സ്ട്രോക്ക് വന്ന് ശരീരം തളർന്ന് ചികിത്സയിൽ  കഴിയുന്ന കൊല്ലം സ്വദേശിയായ ശ്രീ. വിജയൻ പിള്ളക്ക് (60 വയസ്സ്), സംഘടനയ്ക്ക് വേണ്ടി സജീവ് കുമാറിന്റെ ഭാര്യാ സിന്ധു സജീവ് ധനസഹായം കൈമാറി. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ് കാണിച്ച സംഘടനയിലെ ഓരോ അംഗങ്ങളോടും ഉള്ള നന്ദി ശ്രീ. വിജയൻ പിള്ളയുടെ കുടുംബം അറിയിച്ചു.