View News

കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോനുള്ള ചികിത്സാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഒമ്പതാമത് ചികിത്സാ സഹായം കേബിൾ ട്രേയിൽ ജോലി ചെയ്യുന്ന സാംസൺന്റെ അപേക്ഷയിൻമേൽ ഉദരകാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോനുള്ള ധനസഹായം വാർഡ് മെമ്പർ ബി. ഹരിഷ് കുമാർ രോഗിയുടെ പിതാവ് സി. തോമസിനു കൈമാറി. ചടങ്ങിൽ വെസ്കോസ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാംസൺ പങ്കെടുത്തു. ഈ സഹായത്തിനുള്ള നന്ദിയും കടപ്പാടും ബിജുമോന്റെ കുടുംബം അറിയിക്കുകയുണ്ടായി.