View News

അസോസിയേഷൻ സീനിയർ അംഗം വാസു രാജീവന് യാത്രഅയപ്പ് നൽകി


28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ സീനിയർ അംഗം വാസു രാജീവന് (സർവീസസ്) അസോസിയേഷൻ പ്രസിഡന്റ്‌ പ്രിജിയുടെ അധ്യക്ഷതയിൽ സർവീസസ് ക്യാന്റീനിൽ 9/11/21ചൊവ്വാഴ്ച കൂടിയ യോഗത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് പ്രിജി മൊമെന്റോ കൈമാറുകയും, സംഘടനയുടെ ഉപഹാരം ജനറൽ സെക്രട്ടറി നാഗേന്ദ്രൻ കൈമാറുകയും ചെയ്തു. രക്ഷാധികാരി സന്തോഷ്, സെക്രട്ടറി ഷാജികുമാർ, ട്രഷറർ ദാസ്ദേവ്, അംഗങ്ങളായ സുരേഷ്, സാജു, യാസർ, ഷിബു എന്നിവർ രാജീവനോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. എസ് ബി യു വിലെ അംഗങ്ങൾ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ സംഘടനയോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും വാസു രാജീവൻ അറിയിക്കുകയും തുടർന്നും സംഘടനയുടെ നാട്ടിലെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനുണ്ടാകുമെന്ന ഉറപ്പും നൽകി.