View News

യാത്രയയപ്പ് നൽകി.


നീണ്ട 24 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്റ്റീൽ സെന്റർ ജീവനക്കാരനും അസോസിയേഷന്റെ മുതിർന്ന അംഗവുമായ ശ്രീ. ശ്രീനിവാസനും, റ്റി ബി യു ജീവനക്കാരനും അസോസിയേഷന്റെ എല്ലാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവുമായിരുന്ന ശ്രീ. ബോബൻ പോളിനും, സംഘടനയുടെ സെക്രട്ടറിയും, എസ് റ്റി സി ജീവനക്കാരനും, അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യവും ആയിരുന്ന ശ്രീ. സെബിൻ ജോസിനും ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച നടന്ന സംഘടനയുടെ വാർഷിക യോഗത്തിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകാൾ പാലിച്ച്‌ നടന്ന ചടങ്ങിൽ മൂവർക്കും അനിയോജ്യമായ യാത്ര അയപ്പ് നൽകുവാൻ കമ്മറ്റിക്ക് കഴിഞ്ഞു. ട്രഷറർ സാജു ശ്രീനിവാസനു മൊമെന്റോ കൈമാറുകയും എക്സിക്യൂട്ടീവ് അംഗം രാജേഷ് ഉപഹാരം കൈമാറുകയും ചെയ്തു. രക്ഷാധികാരി സന്തോഷ് ബോബൻ പോളിനു മൊമെന്റോ കൈമാറുകയും എക്സിക്യൂട്ടീവ് അംഗം വിജോയ് ഉപഹാരം കൈമാറുകയും ചെയ്തു. സംഘടനയുടെ പ്രസിഡൻറ് സുരേഷ് സെബിന് മൊമെന്റോ കൈമാറുകയും ജനറൽ സെക്രട്ടറി പ്രിജി ഉപഹാരം കൈമാറുകയും ചെയ്തു.
സുരേഷ്, പ്രിജി, സന്തോഷ്, സാജു, സാംസൺ, ഷാജികുമാർ, ധർമരാജൻ ഗിരീഷ്, അസിം പേരാണിക്കൽ, ദാസ് ദേവ്, യാസർ അറാഫത്, ഗിരീഷ്, ഹാഷിം യൂനുസ്, രാജേഷ്, നാഗേന്ദ്രൻ, അജിത് മുണ്ടക്കൽ, വിജോയി ബാഹുലേയൻ എന്നിവർ നാട്ടിലേക്ക് പോകുന്ന അംഗങ്ങളോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തിൽ സംഘടനയോടുള്ള തങ്ങളുടെ നിസ്സീമമായ നന്ദിയും കടപ്പാടും ശ്രീനിവാസൻ, ബോബൻ പോൾ, സെബിൻ ജോസ് എന്നിവർ അറിയിക്കുകയും തുടർന്നും സംഘടനയുടെ നാട്ടിലെ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനുണ്ടാകുമെന്ന ഉറപ്പും നൽകി.