View News

പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നേടിയ Dr. Sideek Ahmed ന് WMA യുടെ ഉപഹാരം സമർപ്പിച്ചു


കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നേടിയ Dr. Sideek Ahmed ന് WMA യുടെ ഉപഹാരം സമർപ്പിച്ചു. പരിമിതമായ സാഹചര്യത്തിൽ ITL World ന്റെ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ സുരേഷ് Dr. Sideek Ahmed ന് പൂച്ചെണ്ട് കൈമാറുകയും തുടർന്ന് മുൻ രക്ഷധികാരി ഹാഷിം യൂനുസ് WMA യുടെ മൊമെന്റോ സമർപ്പിക്കുകയും ചെയ്തു. രക്ഷധികാരി സന്തോഷ്‌ Dr. Sideek Ahmed നെ പൊന്നാട അണിയിച്ചു. ഖജാൻജി സാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ അസീം പേരാണിക്കൽ, രാജേഷ്, മുൻ സെക്രട്ടറി യാസർ എന്നിവരും സന്നിഹിതരായിരുന്നു. Dr. Sideek Ahmed നമ്മുടെ അസോസിയേഷനു നൽകുന്ന സ്നേഹത്തിനും പിന്തുണക്കുമുള്ള നന്ദിയും കടപ്പാടും അദ്ദേഹത്തെ അറിയിച്ചു. Dr. Sideek Ahmed വെസ്കോസ മലയാളി അസോസിയേഷനോടുള്ള എല്ലാ സ്‌നേഹവും സന്തോഷവും അറിയിക്കുകയും തുടർന്നുള്ള നമ്മുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്നുള്ള ഉറപ്പു നൽകുകയും ചെയ്തു.