View News

പത്തനംതിട്ട മല്ലപ്പിള്ളി നെടുങ്ങാടപ്പള്ളി സ്വദേശി പൊന്നപ്പന് ചികിത്സാസഹായം


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 പ്രവർത്തന വർഷത്തെ 12-ാം മത് ചികിത്സാസഹായം , സർവ്വീസസിൽ ജോലി ചെയ്യുന്ന ചാക്കോ വർഗ്ഗീസിന്റെ അപേക്ഷയിൽ മേൽ, നാഡീവ്യൂഹ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുന്ന, പത്തനംതിട്ട മല്ലപ്പിള്ളി നെടുങ്ങാടപ്പള്ളി സ്വദേശി പൊന്നപ്പന് (65 വയസ്) നൽകി. സംഘടനക്കു വേണ്ടി പഞ്ചായത്ത് മെമ്പർ മറിയാമ്മ കോശി മുൻപഞ്ചായത്ത് മെമ്പർ അജിമോൻ ,രോഗിയുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സഹായം കൈമാറി.