View News

കൊല്ലം കൊട്ടാരക്കര കുടവട്ടൂർ ബീന സദനത്തിൽ രാജമ്മക്ക് ചികിത്സാസഹായം


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 26-ാം മത് ചികിത്സാസഹായം ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കുന്ന കൊല്ലം, കൊട്ടാരക്കര, കുടവട്ടൂർ ബീന സദനത്തിൽ രാജമ്മക്ക് (67) കൈമാറി. വിജു ദേവസ്സി (STC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം അസോസിയേഷൻ  അംഗം സജീവിന്റെ ഭാര്യ സിന്ധു രാജമ്മയുടെ വീട്ടിൽ എത്തി കൈമാറി. ചടങ്ങിൽ രാജമ്മയുടെ മകൾ സിന്ധുവും പങ്കെടുത്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി രാജമ്മയുടെ കുടുംബം അറിയിച്ചു.