View News

മുവാറ്റുപുഴ സ്വദേശി പ്രവീണിന് ചികിത്സാ സഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ രണ്ടാമത് ചികിത്സാ സഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന എറണാകുളം മുവാറ്റുപുഴ ആവോലി ആനിക്കാട് കരയിൽ അറക്കപ്പിള്ളിൽ വീട്ടിൽ പ്രവീണിന് (38) കൈമാറി. സെബിൻ (STC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം അസോസിയേഷൻ  സെക്രട്ടറി സെബിൻ ജോസിന്റെ കുടുംബ സുഹൃത്ത് പോൾ, പ്രവീണിന്റെ വീട്ടിൽ എത്തി കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി പ്രവീണിന്റെ കുടുംബം അറിയിച്ചു.