View News

തിരുവനന്തപുരം അയിരൂർ സ്വദേശി നവാസിന് ചികിത്സാസഹായം നൽകി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ നാലാമത് ചികിത്സാ സഹായം STCയിൽ ജോലി ചെയ്യുന്ന യൂസഫിന്റെ അപേക്ഷയിൻമേൽ ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കുന്ന, തിരുവനന്തപുരം അയിരൂർ എളകമൺ സ്വദേശി നവാസിന് നൽകി. നവാസിനു വേണ്ടി നമ്മുടെ അംഗം യൂസഫ് വൈസ് പ്രസിഡന്റ് സാദർ സുലൈമാനിൽ നിന്നും സഹായം ഏറ്റുവാങ്ങി. അസോസിയേഷൻ അംഗങ്ങളായ ഗഫൂർ, റിയാസ്, പ്രേംകുമാർ, സെബിൻ എന്നിവർ സന്നിഹിതരായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി നവാസിന്റെ കുടുംബം അറിയിച്ചു.