View Activity

വെസ്കോസ മലയാളി അസോസിയേഷന്റെ 2021-2022 ഭരണസമിതി നിലവിൽ വന്നു


  Date :22 October 2021  

ദമാം: "മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശതകള്‍ അനുഭവിച്ച കുടുബംങ്ങൾക്ക് ആശ്വാസം നല്‍കുന്നതായിരുന്നു. തുടര്‍ന്നും ജീവകാരുണ്യ മേഖലയില്‍ കൂടുതൽ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനാണ് പുതിയ കമ്മിറ്റി ലക്ഷ്യം വക്കുന്നത്. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് ഓരോ മാസവും ചികിത്സാ സഹായങ്ങളും നല്‍കി വരുന്നു. അംഗങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ആയി നടത്തിവന്ന ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ബുക്കുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. ഒരു ഡയാലിസിസ് യൂണിറ്റ് സ്പോൺസർ ചെയ്യുവാനുള്ള അവസരം KSFE കിഫ്ബിയുമായി ചേർന്ന് ഒരുക്കിയതിനാൽ ആ സംരംഭത്തിൽ കൂട്ടായ്മക്ക് ഭാഗഭാക്കാകുവാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ അംഗങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുവാനും ഈ കാലയളവിൽ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട്‌ സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രിജി കെ. പി. (പ്രസിഡന്റ്) സദര്‍ സുലൈമാന്‍ (വൈസ് പ്രസിഡന്റ്) നാഗേന്ദ്രൻ സി. (ജനറല്‍ സെക്രട്ടറി) ഷാജി കുമാർ (സെക്രട്ടറി) ശ്യാം കുമാർ (ട്രഷറർ) ദാസ്ദേവ് ശശി (ജോയിന്റ് ട്രഷറർ) വിജോയി ബാഹുലേയൻ (SBU), ജോഷി ജോർജ്‌ (SC), സാംസൺ പ്രിൻസ് (CT), ഷിബിൻ ശശിധരൻ (EIC), ബർജീസ് മുനവർ പി. ജെ. (TBU), ഫൈസൽ അബ്ദുൾ സലാം (SBU) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. ഈ വർഷത്തെ ഓഡിറ്റർ ആയി സാജു കെ. യു. വിനേയും കമ്മിറ്റി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി സന്തോഷ് കുമാറിനെ ഐകകണ്ഠേന കൂട്ടായ്മയുടെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് പ്രിജിയും വരവ് ചിലവ് കണക്കുകൾ സാജുവും അവതരിപ്പിച്ചു. സെബിൻ സ്വാഗതവും അസിം നന്ദിയും പറഞ്ഞു.