View Activity

പാലക്കാട് മണ്ണാർക്കാട് സ്വദേശി സുബ്രഹ്മണ്യന് ചികിത്സാ സഹായം കൈമാറി


  Date :15 September 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ മൂന്നാമത്തെ ചികിത്സാ സഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി സുബ്രഹ്മണ്യന് കൈമാറി. അഷ്റഫ് (EIC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം അഷ്റഫിന്റെ സുഹൃത്ത് സന്ദീപ് മണ്ണാര്‍ക്കാട് സുബ്രഹ്മണ്യന് കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി സുബ്രഹ്മണ്യന്റെ കുടുംബം അറിയിച്ചു.