View Activity

ചികിത്സാ സഹായം ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി നിസാറുദീന്


  Date :03 November 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ ആറാമത് ചികിത്സാ സഹായം തളർവാത രോഗത്താൽ കഷ്ട്ടപ്പെടുന്നതും സമ്പത്തീക പരാധീനത അനുഭവിക്കുന്നതുമായ ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി നിസാറുദീന് കൈമാറി. വെസ്കോസ മലയാളി അസോസിയേഷൻ അംഗം ഷാനവാസിന്റെ അപേക്ഷയിന്മേൽ നൽകിയ സഹായം ഷാനവാസിന്റെ പിതാവ് ശ്രീ. ഹനീഫ റാവുത്തർ നിസാരുദീന്റെ ഭവനത്തിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ഷീജയ്ക്ക് കൈമാറി. സുഹൃത്ത്‌ കബീർ റാവുത്തർ പങ്കെടുത്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി നിസാറുദീന്റെ കുടുംബം അറിയിച്ചു.