View News
വർക്കല നാവായിക്കുളം സ്വദേശി ഷാബു വി.ക്ക് ചികിത്സാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പത്താമത് ചികിത്സാ സഹായം എസ് ബി യു സർവീസസിൽ ജോലി ചെയ്യുന്ന ജോണിയുടെ അപേക്ഷയിൽ മേൽ സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന വർക്കല നാവായിക്കുളം സ്വദേശി ഷാബു വി.ക്ക് വർക്കല എം എൽ എ അഡ്വ: വി ജോയി ധന സഹായം കൈമാറി. ചടങ്ങിൽ ബ്ലോക്ക് മെമ്പർ സുശീലൻ, ഷോപ്സ് ആൻഡ് എസ്റ്റാബ്ബീഷ്മെന്റ് ഏരിയാ കമ്മറ്റിട്രഷറർ അനീഷ്, വെസ്കോസ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം വിജോയി എന്നിവർപങ്കെടുത്തു. ഈ സഹായം നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും കടപ്പാടും ഷാബു അറിയിച്ചു.