View News

വിനോദ് വിജയന് WMA യാത്രയയപ്പു നൽകി


പ്രിയ വിനോദിനുള്ള യാത്രയയപ്പു ലളിതമായ ചടങ്ങുകളോടുകൂടി SBU പ്രൊഡക്ഷൻ ഏരിയയിൽ  വച്ചു 12 ജൂലൈ 2021 വൈകിട്ട് 4.45മണിക്ക് നടത്തപ്പെടുകയുണ്ടായി. പ്രസിഡന്റ്‌ സുരേഷ് മഞ്ചക്കണ്ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയുടെ സ്നേഹോപഹാരം ഖജാൻജി സാജുവും SBU എക്സിക്യൂട്ടീവ് അംഗം വിജോയിയും ചേർന്ന് സമ്മാനിച്ചു.വിനോദിനുള്ള മൊമെന്റോ പ്രസിഡന്റ്‌ സുരേഷും SBU(SER) എക്സിക്യൂട്ടീവ് അംഗം അസിം പേരാണിക്കലും ചേർന്ന് കൈമാറി.തുടർന്ന് സുരേഷ്,അസിം പേരാണിക്കൽ,സാജു,ജോയിന്റ് ട്രഷറർ ഗിരീഷ്കുമാർ, മുൻ സെക്രട്ടറി യാസർ,മുൻ ട്രഷറർ ദാസ്ദേവ്, മുൻ ട്രഷറർ ശ്യാം കുമാർ മുൻ എക്സിക്യൂട്ടീവ് അംഗം നൗഫൽ, അംഗങ്ങളായ ലിജിൻ രാജു, റിയാസ് ബഷീർ,നജീം ഡെനീഷ്, പ്രിൻസ്, സെബിൻ ,സിനോജ്, സുഭാഷ്കുമാർ, രാധാകൃഷ്ണൻ, ഫൈസൽ അബ്ദുൽ സലാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ സംഘടനയോടുള്ള തന്റെ നിസ്സീമമായ നന്ദിയും കടപ്പാടും വിനോദ് അറിയിക്കുകയും തുടർന്നും സംഘടനയോടുള്ള ബന്ധത്തിൽ തന്നെ ഉണ്ടായിരിക്കുമെന്നും ആയിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ചു ചേർന്ന് പ്രവർത്തിക്കാനുണ്ടാകുമെന്നും ഉറപ്പു പറഞ്ഞു. തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലഘു ഭക്ഷണ -പാനീയങ്ങളോടുകൂടി യോഗം അവസാനിപ്പിച്ചു.