View News

ചികിത്സാസഹായം ആലപ്പുഴ മാരാരിക്കുളം സ്വദേശി രവീന്ദ്രൻ പിള്ളക്ക് കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 28-ാം മത് ചികിത്സാ സഹായം, SBU -പ്രൊഡക്ഷനിൽ  ജോലി ചെയ്യുന്ന എക്സിക്യൂട്ടീവ് അംഗം വിജോയിയുടെ അപേക്ഷയിൽ മേൽ, ഇരു കണ്ണിലെയും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് വർദ്ധക്യ രോഗത്താൽ ചികിത്സയിലും സമ്പത്തീക പരാധീനത അനുഭവിക്കുന്നതുമായ ആലപ്പുഴ മാരാരിക്കുളം സ്വദേശി രവീന്ദ്രൻ പിള്ളക്ക് (52 വയസ്) കൈമാറി. സംഘടനക്കു വേണ്ടി ആജീവനാന്ത അംഗം ജസ്റ്റിൻ ജോൺ രവീന്ദ്രൻ പിള്ളയുടെ ഭവനത്തിലെത്തി സഹായം കൈമറി. ജസ്റ്റിന്റെ അളിയൻ ഷൈജു മാത്യുവും പങ്കെടുത്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി രവീന്ദ്രൻ പിള്ളയും ഭാര്യയും അറിയിച്ചു.