View News

ആലപ്പുഴ കായംകുളം കാർത്തികപ്പിള്ളി സ്വദേശിനി ഫാത്തിമ ഹസ്നക്ക് ചികിത്സാസഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 20-ാം മത് ചികിത്സാ സഹായം, SBU- വിൽ ജോലി ചെയ്യുന്ന നൗഫൽ നാദിർഷായുടെ അപേക്ഷയിൽ മേൽ , ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കായംകുളം കാർത്തികപ്പിള്ളി സ്വദേശിനി ഫാത്തിമ ഹസ്നക്ക് (16 വയസ്), സംഘടനയുടെ മുൻ രക്ഷാധികാരി ഹാഷിം യുനിസ് കൈമാറി. ഫാത്തിമയ്ക്ക് വേണ്ടി ഫാത്തിമയുടെ അമ്മയുടെ പിതാവ് സഹായം ഏറ്റുവാങ്ങി.