View News

വിനോദ് ഭാസ്കരന് യാത്രയയപ്പു നൽകി


സംഘടനയുടെ  മുൻ എക്സിക്യൂട്ടീവ് അംഗവും സജീവ പ്രവർത്തകനുമായിരുന്ന ശ്രീ . വിനോദ് ഭാസ്കരന് 25.07.2020    SBU  വിൽ  വച്ചു നടന്ന ലളിതമായ ചടങ്ങിൽ  യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ്ങൾ  നിലവിലുള്ളതിനാൽ ഹ്രസ്വമായ സദസ്സ്  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രസിഡന്റ്‌ ശ്രീ. സുരേഷ്  മഞ്ചക്കണ്ടി  വിനോദിന്  മൊമെന്റോ സമ്മാനിക്കുകയും  ജനറൽ സെക്രട്ടറി ശ്രീ. പ്രിജി. കെ. പി. സഘടനയുടെ  സ്നേഹോപഹാരം നൽകുകയും ചെയ്തു. ട്രഷറർ ശ്രീ. സാജു. കെ. യു, മുതിർന്ന അംഗം ശ്രീ. ഫിലിപ്പ്. P. തോമസ്  തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു സംസാരിക്കുകയും , ശ്രീ . വിനോദ്  എല്ലാവരോടുമുള്ള  പ്രത്യേക  നന്ദി  അറിയിക്കുകയും  ചെയ്തു. ചടങ്ങിൽ  മുൻ എക്സിക്യൂട്ടീവ് അംഗം  ശ്രീ. ചന്ദ്രൻ നായർ, അംഗങ്ങളായ  ശ്രീ. ബിനു, സെബിൻ  ചാക്കോ  തുടങ്ങിയവരും  സംബന്ധിച്ചു.