View News

രത്നാകരന് WMA യാത്രയയപ്പു നൽകി


പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശ്രീ. രത്നാകരൻ കോട്ടച്ചിറ അവർകൾക്ക് കമ്പനി വില്ലയിൽ വച്ചു (9 April 2021) നടന്ന ലളിതമായ ചടങ്ങിൽ യാത്ര അയപ്പ് നൽകുകയുണ്ടായി. കോവിഡ് 19 ചട്ടങ്ങൾ  നിലവിലുള്ളതിനാൽ ഹ്രസ്വമായ സദസ്സ്  മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈസ്. പ്രസിഡന്റ്‌ ശ്രീ. സദർ സുലൈമാൻ രത്നാകരൻ കോട്ടച്ചിറക്ക് മൊമെന്റോ സമ്മാനിക്കുകയും, എക്സിക്യൂട്ടീവ് അംഗം ശ്രീ. സുബാഷ്  സംഘടനയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. ശ്രീ. സുരേഷ് മഞ്ചക്കണ്ടി, ശ്രീ. ഗിരീഷ്, ശ്രീ. സുബാഷ്, ശ്രീ. അസിം പേരാണിക്കൽ, ശ്രീ. ഹാസിഫ് അബൂബക്കർ, ശ്രീ. നാഗേന്ദ്രൻ, ശ്രീ. ഷിബു ജോയി, ശ്രീ. അജിത്ത് മുണ്ടക്കൽ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്നും നാട്ടിലും സംഘടനയോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ എന്നും സംഘടനയോടൊപ്പം ഉണ്ടാകും എന്ന്  ശ്രീ. രത്നാകരന് ഉറപ്പു നൽകി അതോടൊപ്പം എല്ലാവരോടുമുള്ള പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.