View Activity

കൊല്ലം ചവറ മുകുന്ദപുരം എരുവാശേരി വിളയിൽ ഷിഹാബിന് ചികിത്സാസഹായം നൽകി


  Date :20 May 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 23-ാം മത് ചികിത്സാസഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന കൊല്ലം, ചവറ, മുകുന്ദപുരം എരുവാശേരി വിളയിൽ ഷിഹാബ്ന് (38) കൈമാറി. വിനോദ് വിജയൻ (SBU) നല്കിയ അപേക്ഷയില്മേല് അനുവദിച്ച ചികിത്സാസഹായം അസോസിയേഷൻ  ജനറൽ സെക്രട്ടറി പ്രിജി ഷിഹാബിന്റെ വീട്ടിൽ എത്തി കൈമാറി. ഷിഹാബ് ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡിമിറ്റ് ആയതിനാൽ അച്ഛൻ അലിയാരുകുട്ടി തുക ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് മെമ്പർ ലത്തീഫ് കുറ്റിയിലും ഷിഹാബിന്റെ കുടുബാങ്ങങ്ങളും പങ്കെടുത്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദിയും ഷിഹാബിന്റെ കുടുംബം അറിയിച്ചു.